ഭൂരിപക്ഷം വര്‍ധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വരുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമൊന്നും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *