ഫാ. ടോം ഉഴന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിെലത്തും

ന്യൂഡല്‍ഹി: ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. രാവിലെ എട്ട് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

2016 മാര്‍ച്ച് നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍
നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് മലയാളി വൈദികന്റെ മോചനത്തിന് വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *