കൊച്ചി നഗരത്തിലെ പൊതുമരാമത്ത് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ നിര്‍ദേശം

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ പൊതുമരാമത്ത് റോഡുകളും സെപ്തംബര്‍ 30 നുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാന്‍ മന്ത്രി ജി സുധാകരന്‍ കര്‍ശന നിര്‍ദേശം നല്കി.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഒരുക്കങ്ങള്‍ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്‍ നേരിട്ട് പരിശോധിക്കുകയും ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരുകയും ചെയ്തിരുന്നു. യോഗതീരുമാനങ്ങ ള്‍ നടപ്പിലാക്കുന്നതിന് മന്ത്രി ജി സുധാകരന്‍ പൊതുമരാമത്ത് സെക്രട്ടറി, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ (നിരത്തുകളും പാലങ്ങളും വിഭാഗം) ചീഫ് എഞ്ചിനീയര്‍ (കെട്ടിട വിഭാഗം)എന്നിവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *