ആറന്മുള വള്ളംകളി: ഒന്നാമതെത്തിയ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് ട്രോഫി നല്‍കാത്തതില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയില്‍ ഒന്നാമതെത്തിയ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് ട്രോഫി നല്‍കാത്തതില്‍ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ആറന്മുള വള്ളംകളിയുടെ ഫൈനല്‍ മത്സരത്തില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടമാണ് ഒന്നാമതായി ഫിനീഷ് ചെയ്തത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ പിഴവു കാരണം മത്സരഫലം പള്ളിയോട സേവാ സംഘം മരവിപ്പിച്ചു. ഇത് വള്ളംകളി ദിവസം പ്രശ്‌നങ്ങള്‍ക്ക് കാരണമായി. സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കാം എന്നാണ് പള്ളിയോട സേവാ സംഘം അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും തുട നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പള്ളിയോട കരക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

രാവിലെ മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആറന്‍മുള ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മുന്‍ എംഎല്‍എ എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *