ലണ്ടന്‍: ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററിന് സമീപം നടന്ന ആസിഡ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ആക്രമണത്തിന് തീവ്രവാദി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
വാക്കേറ്റത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകളുടെ നേരെ ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും ജീവന് ഭീഷണിയില്ല. ആക്രമണം നടത്തിയവരില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
