തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് താന്‍ കത്തു നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അദ്ഭുതപ്പെടുത്തുന്നതാണ്. മന്ത്രിക്കെതിരെ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ഉണ്ടായിട്ടും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല. ഭൂമി കൈയേറിയെന്ന് മന്ത്രി തോമസ് ചാണ്ടി തന്നെ സമ്മതിച്ചിട്ടുണ്ട്. േൈകയേറിയ നികത്തിയ ഭാഗം കാണിച്ചു തന്നാല്‍ മണ്ണ് മാറ്റി പൂര്‍വസ്ഥിതിയില്‍ ആക്കാമെന്നാണ് മന്ത്രി പറയുന്നത്. മോഷണം നടത്തിയ ശേഷം മോഷണ മുതല്‍ തിരിച്ചു നല്‍കാമെന്ന് പറയുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല പരിഹസിച്ചു.
