പത്തനംതിട്ട കഴിഞ്ഞ 70 കൊല്ലക്കാലമായി ലോകത്തിന് മുന്നില്‍ ഇന്ത്യക്കുണ്ടായിരുന്ന പ്രതിഛായ നരേന്ദ്ര മോദി ഗവണ്മെന്റ് നഷ്ടപ്പെടുത്തി. ഇന്നലെ വരെ യു പി എ ഗവണ്മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവര് ഇപ്പോള്‍ ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ചു. ജി എസ്സ് ടി നടപ്പാക്കിയ തൊടെ അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിച്ചു. എന്നാല്‍ പെട്രോളിയം ഉത്പ്പന്നങ്ങളെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സാധന വില 40 % ഓളം കുറയുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. യു ഡി എഫ് ജനങ്ങളെ ബുദ്ധി മുട്ടിക്കുന്ന ഹര്‍ത്താല്‍ പോലെയുള്ള സമരങ്ങള്‍ പരമാവധി ഒഴിവാക്കും. യു ഡി എഫ് ല്‍ നിന്നും അക്രമ സമരങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ജനങ്ങളെ അണിനിരത്തി യു ഡി എഫ് ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ പത്തനംതിട്ട യു ഡി എഫ് ചെയര്മാന് പന്തളം സുധാകരന് അധ്യക്ഷത വഹിച്ചു.
