ഏഴ് വയസുകാരിയുടെ കൊലപാതകം: ബന്ധു പൊലീസ് പിടിയില്‍

കൊല്ലം: ഏരൂരില്‍ കാണാതായ ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് പിടിയില്‍. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കി. ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്. ഇതേതുടര്‍ന്നു കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. രാജേഷിനൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *