മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.
ബിഡിജെഎസ് എന്‍ഡിഎ പ്രശ്‌നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത് എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ്. സത്യത്തില്‍ നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്‍ഡിഎ വിടാനൊരുങ്ങുന്ന ബിഡിജെഎസിനെ സ്വീകരിക്കാന്‍ ഇരു മുന്നണികള്‍ക്കും ബുദ്ധിമിട്ടില്ലായെന്നാണ്.
എന്നാല്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും എല്‍ഡിഎഫാണ് പാര്‍ട്ടിക്ക് പറ്റിയ മുന്നണിയെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
