കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്ടിലെത്തി പിതാവിനെ സന്ദര്‍ശിച്ചു

തൃശൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്ടിലെത്തി പിതാവിനെ സന്ദര്‍ശിച്ചു. മാത്രമല്ല, ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തവരുടേയും നിലപാട് കോടതിയലക്ഷ്യമാണെന്നും കുമ്മനം പറഞ്ഞു.

ഹാദിയ കേസില്‍ കോടതി വിധി വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ ഉള്ള കടന്ന് കയറ്റമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് പറഞ്ഞിരുന്നു. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ലെന്നും, ഹാദിയ വീട്ടുതടങ്കലില്‍ ആണെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

മാത്രമല്ല, സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാകമ്മീഷന്റെ നീക്കം അഭിനന്ദാര്‍ഹമാണെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *