മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഉത്തര്‍പ്രദേശിലേക്ക്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. സ്വന്തം മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്.

ഒക്ടോബര്‍ 10ന് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംഘം അമേതിയിലെത്തുന്നതിന് മുമ്ബുള്ള നിര്‍ണ്ണായക സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധിയുടെത്. ജഗദിഷ്പുര്‍ ജില്ലയിലെ കര്‍ഷകരെ രാഹുല്‍ ഇന്ന് നേരിട്ട് കാണും. വെള്ളിയാഴ്ച്ചയാണ് അമേഠി സന്ദര്‍ശിക്കുക.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ അമേഠി സന്ദര്‍ശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *