ജനരക്ഷായാത്രാ ഉദ്ഘാടനത്തിന് ‘ബലികുടീരങ്ങളേ’ പാടി സി.കെ; നെറ്റിചുളിച്ച് നേതാക്കളും പ്രവര്‍ത്തകരും

കണ്ണര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടന ചടങ്ങ് തികച്ചും വ്യത്യസ്തമാക്കി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം സി.കെ പത്മനാഭന്‍. പഴയ കമ്മൂ്യണിസ്റ്റു കാരന്റെ വിപ്ലവ ബോധം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരു വിപ്ലവഗാനത്തോടെയാണ് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് എന്ന വാക്കുകള്‍ക്ക് പിന്നാലെയായിരുന്നു സി.കെ പാടിത്തുടങ്ങിയത്.

വിപ്ലവഗാനം പാടി അവസാനിപ്പിച്ച ശേഷം ‘ബലികുടീരങ്ങളില്‍ താമര വിരിയുന്ന കാലമാണ് ഇനി വരാനിരിക്കുന്നതെ’ന്നും പറഞ്ഞുകൊണ്ടാണ് സി.കെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇതോടെ വിപ്ലവഗാനം കേട്ട് നെറ്റിചുളിച്ച് നിരാശരായിരുന്ന പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടുകയും കൈയ്യടി ഉയരുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *