മുഖ്യമന്ത്രി പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസം : ശോഭാ സുരേന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസില്‍ പൂര്‍ണ വിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്‌ബോള്‍ പിണറായിക്ക് എന്തുകൊണ്ട് അവിടെയുള്ള പൊലീസിനെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നും ശോഭ ചോദിച്ചു.

കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും പൂര്‍ണ വിശ്വാസമാണുള്ളത്, അമിത് ഷായുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വാസത്തിലാണ് ഇവിടെയെത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കിയാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *