ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ആശ്രമം ഉദ്ഘാടനം ചെയ്തത്.

ഇങ്ങനെ ഒരു ആശ്രമം പണികഴിപ്പിച്ച മാ ഉമിയയുടെ ഭക്തരെ പ്രശംസിച്ച പ്രധാനമന്ത്രി അവരോട് സ്വച്ഛാഗ്രഹികള്‍ ആയിക്കൊണ്ട് രാജ്യത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ ആവശ്യപ്പെട്ടു.

യാത്ര മുനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്നും ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ നമ്മള്‍ക്ക് പരിചിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തിനായി പൊരുതിയ മെഷാനാ ജില്ലയിലെ സത്രീകളെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായാണ് ആശ്രമം പണികഴിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *