ബിഡിജെഎസുമായി സഖ്യത്തിനില്ല, ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ല കോടിയേരി പറഞ്ഞു.

ബിഡിജെഎസ് അടിയന്തിരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബിജെപിയുടെ ജനരക്ഷയാത്രയെക്കുറിച്ച് സിപിഎമ്മിന് പേടിയില്ലന്നു പറഞ്ഞ കോടിയേരി, യാത്രയോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *