കോഴിക്കോട് നിന്ന് പ്രണയിച്ചു നാടു വിട്ട മുപ്പത്തി മൂന്നുകാരിയും പതിനെട്ടുകാരനും പോലീസ് പിടിയിലായി 2012 ജൂലൈ 18നു കാണാതായ ഇവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഇവരുടെ തിരോധാനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടു കിട്ടിയില്ല. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. വാളയം പോലീസ് ആണ് ഇവരെ പിടികൂടിയത്.
ഇവരെ പോലീസ് നാദാപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടപ്രകാരം ഇവരെ വിട്ടയച്ചു.
