വയനാട്ടില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 30 കിലിഗ്രോം സ്വര്‍ണം

വയനാട്ടില്‍ വന്‍സ്വര്‍ണ വേട്ട. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റിലെ ബസ് യാത്രക്കാരില്‍ നിന്നുമാണ് 30 കിലോഗ്രാമിന്റെ സ്വര്‍ണം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യബസില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്.

ബംഗളൂരു സ്വദേശികളായ ആറുപേരാണ് സ്വര്‍ണം ബസില്‍ കടത്താന്‍ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.

നേരത്തെയും സമാന രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കി. ബംഗളൂരുവില്‍ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *