പത്തനംതിട്ട: ബിഎസ്എന്‍എല്‍ മേഖലയിലെ കരാര്‍തൊഴിലാളികളുടെ സംഘടനയായ ബിഎസ്എന്‍എല്‍ സിസിഎല്‍യു (സിഐടിയു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനുമുമ്പില് സായാഹ്നധര്‍ണ നടത്തി. കേന്ദ്രഗവണ്മെന്റിന്റെ തൊഴിലാളിദ്രോഹ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെയാണ് ധര്‍ണ നടത്തിയത്.
ധര്‍ണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജിലാ സെക്രട്ടറി ഷാജി പി മാത്യു, എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറി സി വി സുരേഷ്കുമാര്‍, സിസിഎല്‍യു ജില്ലാ സെക്രട്ടറി കെ സന്തോഷ്, സംസ്ഥാനകമ്മിറ്റിയംഗം രതീഷ്് എം ആര് എന്നിവര്‍ സംസാരിച്ചു.
