സോളാര്‍ കേസ്; കെ.ബി.ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കണം

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി.ടീം സോളാര്‍ കന്പനി ഗണേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വെളിപ്പെടുത്തല്‍ നേരത്തെയുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ഗണേഷ്‌കുമാറിനെതിരേ നിരവധി ആരോപണങ്ങള്‍ സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *