ബീഹാര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി

പാറ്റ്‌ന: എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാര്‍ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്‌ബോള്‍ രാജ്യത്തെ ഏറ്റവും വികസനം നേടിയ സംസ്ഥാനമായി ബീഹാര്‍ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാറ്റ്‌ന സര്‍വകലാശാലയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ചത്. കിഴക്കന്‍ ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാറ്റ്‌ന സര്‍വകലാശാലയുടെ ചടങ്ങിന് ഒരു പ്രധാനമന്ത്രി എത്തുന്നത് ആദ്യമായിട്ടാണെന്നും നൂറാം വാര്‍ഷികം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പാറ്റ്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്ര പദവി നല്‍കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *