കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മഹാരാജാസ് മുതല്‍ കലൂര്‍ വരെ മെട്രോയില്‍ യാത്ര ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡല്‍ഹി മെട്രോയേക്കാള്‍ മികച്ചതാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം പ്രശംസിച്ചു.സുരക്ഷയൊന്നുമില്ലാതെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് കണ്ണന്താനം മെട്രോ യാത്ര നടത്തിയത്. ക്യൂ നിന്ന് ടിക്കറ്റ് എടുത്ത ശേഷമായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും മെട്രോ യാത്ര.
