മിഠായി നല്‍കി പീഡിപ്പിച്ച 65 കാരനെ ഒമ്പതുവയസ്സുകാരി കുടുക്കി

തിരുവനന്തപുരം: വാത്സല്യം നടിച്ച് തനിക്ക് മിഠായി വാങ്ങിനല്‍കി ഉപദ്രവിച്ച 65 കാരനെ ഒമ്ബത് വയസുകാരി കുടുക്കി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കൊണ്ണിയൂര്‍ ഉറിയാകോട് താന്നിയോട് ബലേല്‍ ഭരനില്‍ സത്യദാസ് അറസ്റ്റിലായത്. ടെലിവിഷനില്‍ പീഡനവാര്‍ത്ത കേട്ട് അതെന്താണെന്ന് പെണ്‍കുട്ടി. അമ്മ മറുപടി പറഞ്ഞപ്പോള്‍ മൂന്നു മാസം മുന്‍പ് മിഠായി വാങ്ങിത്തന്ന് വയോധികന്‍ തന്നോട് ചെയ്തത് പീഡനമാണെന്ന തിരിച്ചറിവ് പെണ്‍കുട്ടിക്കുണ്ടാകുകയും ഇക്കാര്യം അമ്മയോട് തുറന്ന് പറയുകയുമായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പ്രതിയെ കയ്യോടെ പിടികൂടിയ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *