ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍

താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി സജിത മഠത്തില്‍. ഫേസ്ബുക്കിലൂടെയാണ് സജിതയുടെ വെളിപ്പെടുത്തല്‍. ‘മീ ടൂ’ കാമ്ബയിന്റെ ഭാഗമായാണ് സജിതയുടെ പ്രതികരണം.

കൗമാരത്തിലും പ്രായപൂര്‍ത്തിയായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്മാരുടെ ലൈംഗികാതിക്രമത്തിന് താന്‍ ഇരയായിട്ടുണ്ട്. ലൈംഗികാതിക്രമം അവിചാരിതമായി സംഭവിക്കുന്നതല്ല. മറിച്ച് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണ്. അതു തടയാനാവുമെന്നും സജിത പറയുന്നു.

ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ഗതികേട് കൊണ്ട് മൗനം പാലിക്കുന്നു. പരാതികളുടെയും കേസുകളുടെയും മുനയൊടിയാന്‍ കാരണം ഇതാണ്. ഇക്കാര്യം കൊണ്ടാണ് പല സംഭവങ്ങളിലും പരാതിപ്പെടാതെയും പുറംലോകം ഇക്കാര്യം അറിയാതെയും പോകുന്നത്. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വളമാകുന്നതും ഇതാണെന്ന് സജിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *