ചരിത്രത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരേ നീക്കം നടക്കുന്നതെന്നും പിണറായി പറഞ്ഞു.

ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തങ്ങള്‍ മാറ്റുമെന്ന് ബിജെപി എംഎല്‍എ സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്.

ഇന്ത്യയുടെ മഹത്തായ ചരിത്രമായി ചിലര്‍ ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ ചരിത്രം തിരുത്തുമെന്ന് താന്‍ ആത്മവിശ്വാസത്തോടെ പറയുമെന്നാണ് സംഗീത് സോം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *