കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക വായനയുടെ പൂക്കാലം തീര്‍ക്കുകയാണ് കേരള ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ട്. ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ മുറ്റത്തൊരു പുസ്തകോത്സവം എന്ന പേരില്‍ പുസ്തകമേള സംഘടിപ്പിക്കുന്നത്.
ഓരോസ്‌കൂളിലും 3 ദിവസമാണ് പുസ്തകമേള, പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 75 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന. ഒ എന്‍ വി കാവ്യസംസ്‌കൃതി എന്ന കവിതാസമാഹാരത്തിന്റെ പ്രീപബ്ലിക്കേഷന്‍ തുക അടയ്ക്കാനുളള സൗകര്യവും വിജ്ഞാനകൈരളിയുടെ വരിക്കാരാവാനുളള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പുസ്തകോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ജി വി രാജ പുരസ്‌ക്കാരം നേടിയ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകമായ ‘വി പി സത്യന്റെ’ രചയിതാവ് ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ജിജോ ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.
