തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ; മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം തുറന്നടിച്ചു

മാത്രമല്ല, കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന പി എച്ച് കുര്യന്റെ പ്രസ്താവനയിലാണ് കാനം വിമര്‍ശിച്ചത്.

അതേസമയം, കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് പിഎച്ച് കുര്യന്‍ അറിയിച്ചു. കൂടുതല്‍ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പി എച്ച് കുര്യന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *