തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദിയില്‍ ആരൊക്കെ കയറണം, ആരൊക്കെ ഹാരാര്‍പ്പണം നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ തന്നെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സ്വര്‍ണ്ണക്കടത്തുകാരെ അറിയാമെന്ന് എംഎല്‍എമാര്‍ പറഞ്ഞത് ഗൌരവമേറിയതാണ്. ആരുടേയും പ്രായം ചോദിച്ചലഌകെപിസിസി ലിസ്റ്റ് തയാറാക്കിയതെന്നും വി.ഡി.സതീശന് പറഞ്ഞു.
കേന്ദ്ര~സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യു.ഡി.എഫ് പടയൊരുക്കം സംസ്ഥാന ജാഥ നടത്തുന്നത്. നാളെ വൈകുന്നേരം നാലിന് ഉപ്പളയില്‍ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും.
