തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കുമുള്ള നഷ്ടപരിഹാര പാക്കേജ് ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്‌ളെന്നും മന്ത്രി പറഞ്ഞു.
8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരം നല്‍ക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു തീരദേശവാസികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
