വാഷിംഗ്ടണില്‍ സിഖ് ബാലനു നേരെ ആക്രമണം ; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: വാഷിംഗ്ടണില്‍ സിഖ് ബാലനു നേരെയുണ്ടായ ആക്രമണത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. വാഷിംഗ്ടണിലെ ഇന്ത്യ എംബസിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കെന്റിഡ്ജ് ഹൈസ്‌കൂളില്‍ 14കാരനായ സിഖ് ബാലനെയാണ് സഹപാഠികള്‍ ആക്രമിച്ചതായി മാധ്യമ വാര്‍ത്തകള്‍ വന്നത്.

കുട്ടിയെ പിന്തുടര്‍ന്ന സഹപാഠികള്‍ മൈതാനത്തിട്ട് ഇടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും കുട്ടിയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്റെ മകന്‍ ഇന്ത്യക്കാരനായതിനാലും സിഖ് വിശ്വാസിയായതിനാലുമാണ് ആക്രമണം നേരിടേണ്ടിവന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

എന്നാല്‍ ആക്രമണത്തിനു പിന്നില്‍ മതപരമോ വംശപരമോ ആയ ഒരു വിഷയവുമില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *