ഗെയില്‍ സമരം: സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കില്ലെന്ന് എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ പരിഹാരത്തിന് വേണ്ടിയുള്ള സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവമ്ബാടി എം.എല്‍.എ ജോര്‍ജ് എം തോമസ്. വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ല. പട്ടിക കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിക്കുകയെന്നും എം.എല്‍.എ പറഞ്ഞു.

ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. വി.എം. സുധീരന്‍ അറിയിച്ചതനുസരിച്ചാണ് തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുകയെന്നും സമരസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *