തിരുവനന്തപുരം: ഹിന്ദുമഹാസഭ നേതാവിന്റെ ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ നടന് കമല്ഹാസന് അഭിവാദ്യവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്. കമല്‍ഹാസനെ വെടിവച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ അറസ്റ്റ് ചെയ്യണം.
ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തിയേ മതിയാകു. ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്മാര് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്ബോള്‍ നീതി നടപ്പാകുമോയെന്ന് ആശങ്കയുണ്ടെന്നും സുധീരന് പറഞ്ഞു.
