‘മോദിയെ പോലെ വാഗ്ദാനം നല്‍കാന്‍ അറിയില്ല, പക്ഷേ ഞാന്‍ നന്നായി പ്രവര്‍ത്തിക്കും’: രാഹുല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നാണ് രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസും ബിജെപിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും രാഹുല്‍ ചൂണ്ടികാട്ടി.

അവര്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിച്ചുകൊണ്ടേയിരിക്കും, നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് സമയവുമുണ്ടാകില്ല. ഒരു ലൗഡ് സ്പീക്കര്‍ പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

 

 

വളരെ മനോഹരമായി സംസാരിക്കാന്‍ അവര്‍ക്ക് അറിയാം. എനിക്ക് മോദിയെ പോലെ സംസാരിക്കാന്‍ അറിയില്ലെന്നും എന്നാല്‍ തനിക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. സൂറത്തില്‍ വ്യാവസായിക പ്രതിനിധികള്‍ക്ക് മുന്‍പില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

Leave a Reply

Your email address will not be published. Required fields are marked *