കോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ട് കണ്ടാല്‍ കമ്മീഷന് സരിത എസ് നായരുടെ സൗന്ദര്യം വര്‍ണിക്കാനാണ് കമ്മീഷന് സമയം കണ്ടെത്തിയതെന്ന് തോന്നുമെന്ന് മുന്‍ മന്ത്രി കെസി ജോസഫ് എംഎല്‍എ. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെസി ജോസഫ്.
കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. നിരവധി കേസില്‍ പ്രതിയായ കുറ്റവാളിയെ സഹായിക്കുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ദുരുദ്ദേശപൂര്ണമാണെന്നും സോളാര്‍ കമ്മീഷന് സര്‍ക്കാരിന് ബാധ്യതയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
കമ്മീഷന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നു പറഞ്ഞ കെസി ജോസഫ് കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് നിയമജ്ഞരുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
