ശബരിമല: സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒപി വിഭാഗം, കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗം, ലബോറട്ടറി, ഇസിജി, നെബുലൈസേഷന് തുടങ്ങിയ ആറ് സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ഒ വാസുദേവന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രീതംകുമാര്‍ ഫ്രാന്‍സിസ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. സന്തോഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 25 ജീവനക്കാരുടെ സേവനം ഇവിടെ ലഭ്യമാണ്.
സഹാസ് കാര്‍ഡിയോളജി സെന്ററില്‍ ഏറ്റവും കൂടുതല്‍ കാലം മെഡിക്കല്‍ ഓഫിസറായി സേവനമനുഷ്ഠിച്ച ഡോ. സിഎസ്ആര്‍ നായിഡുവിന്റെ നിര്യാണത്തില്‍ ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി. ഡോ.ഒ വാസുദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ എല്‍ ഷീജ, കെജിഎംഒ പ്രസിഡന്റ് ഡോ. മധു, വെല്ലൂര്‍ അപ്പോളോ ആശുപത്രിയിലെ ഡോ. വേണുഗോപാല്‍, ഡോ. സന്തോഷ്കുമാര്‍, സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്, മോഹനന്, രാജു, ഹരി, സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
