പരപ്പനങ്ങാടി-സൗദി അറേബ്യയിലെ മഹായില്‍ കെ.എം.സി.സി. നിര്‍മിച്ച അഞ്ചാമത്തെ ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോല്‍ കൈമാറി. പരപ്പനങ്ങാടി കൊടക്കാട് വലിയപറമ്പില്‍ മുഹമ്മദ്കുട്ടിയുടെ കുടുംബത്തിനാണ് മഹായില്‍ കെ.എം.സി.സി. കാരുണ്യത്തിന്റെ ഭവനം നിര്‍മിച്ചു നല്‍കിയത്.താക്കോല്‍ ദാനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. റഷീദ് കൊടക്കാട് അധ്യക്ഷത വഹിച്ചു.എം.സി.മുഹമ്മദ്ഹാജി,ഉസ്്മാന്‍ കാവനൂര്‍,അസീസ് പെരിങ്ങാട്,റിയാസ് അരീക്കാട്,വാഹിദ് കൊടക്കാട്,എ.പി.കെ.തങ്ങള്‍,വി.കെ.ബാപ്പുഹാജി,ഷമീര്‍ കൊലാക്കല്‍,ഹംസ ദാരിമി,നിസാര്‍ കുന്നുമ്മല്‍,റസീഖ് കൊടക്കാട്,ടി.അബ്്ദുസമദ്,അജ്്മല്‍ എന്നിവര്‍ സംബന്ധിച്ചു.
