ബി.ജെ.പിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ സി.പി.എം പിന്നില്‍ നിന്ന് കുത്തുകയാണ്: ചെന്നിത്തല

ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തുന്ന കോണ്‍ഗ്രസിനെ സി.പി.എം പിന്നില്‍ നിന്ന് കുത്തുന്നതായി രമേശ് ചെന്നിത്തല. രാജ്യമൊട്ടാകെ മോദിക്കും സംഘപരിവാറിനും എതിരെ മുന്നോട്ട് പോകുമ്‌ബോള്‍ സി.പി.എം അതിന് തുരങ്കം വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ‘പടയൊരുക്കം’ പരിപാടിക്കിടെ ആലുവയില്‍ ആരോപിച്ചു.

മോദിയും പിണറായിയും ജനങ്ങളെ പന്താടുകയാണ്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൂടെ ജനജീവിതം താറുമാറാക്കി. റാഫേല്‍ ആയുധ ഇടപാടിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികള്‍ തുടരുന്നതല്ലാതെ മറ്റൊരു പദ്ധതിയും ആരംഭിക്കാന്‍ ഇടതു സര്‍ക്കാറിനായിട്ടില്ല. സി.പി.എം, സി.പി.ഐ അടിയിലൂടെ ഭരണം ആടിയുലയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *