തിരുവനന്തപുരം: ആസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യാന്തര നിരീക്ഷകരിലൊരാളായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരനും. ആസ്‌ട്രേലിയയിലെ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുടെ ക്ഷണപ്രകാരമാണ് ബി.ജെ.പി കേന്ദ്രഘടകം മുരളീധരനെ നിയോഗിച്ചത്.
ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയില്‍ 25ന് നടക്കുന്ന പൊതുതെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ലിബറല്‍ നാഷണല്‍ പാര്‍ട്ടി ക്ഷണിച്ചത്.
21ന് ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലെത്തുന്ന മുരളീധരന്‍ 26 വരെ അവിടെ ഉണ്ടാവും. ഇന്ത്യയില്‍ നിന്ന് മുരളീധരന്‍ മാത്രമാണ് രാജ്യാന്തര സംഘത്തിലുള്ളത്.
