കെഎസ്ആര്‍ടിസിയില്‍ മെല്ലെപ്പോക്ക്: സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മെല്‌ളെപ്പോക്ക് സമരം. ജീവനക്കാരുടെ നിസഹകരണത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി.

നാലു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം~ കോയന്പത്തൂര്‍ സ്‌കാനിയ, അഞ്ചു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം~പാലക്കാട് വോള്‍വോ എന്നിവയുടെ സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ ബസില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ കുഴങ്ങി. ഇവരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു.

അതേസമയം, മിന്നല്‍സമരമുറയുമായി രംഗത്തെത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കി. ജോലിക്കെത്താത്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള അച്ചടക്ക നടപടികളാണ് എംഡി നിര്‍ദേശിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *