ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശി പിടിയില്‍

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ മുപ്പത്തൊന്നു വയസ്സുകാരി പിടിയില്‍ . ഇവര്‍ പോലീസുക്കാരെ വെട്ടിച്ച് എത്തിയതെന്നു സംശയം. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മലചവിട്ടിയത്.നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി അയച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്.

രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ നടപ്പന്തലില്‍ വെച്ച് സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് പാര്‍വതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസ്സാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.പമ്ബയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി വനിതകളെ മല ചവിട്ടാന്‍ അനുമതി നല്‍കാറുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ പരിശോധിക്കാറുമുണ്ട്. ഇതിനെ മറികടന്ന് പാര്‍വതി എങ്ങനെയാണ് നടപ്പന്തല്‍ വരെ എത്തിയതെന്ന കാര്യം പോലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നുണ്ട്.

നിലവില്‍10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.

Leave a Reply

Your email address will not be published. Required fields are marked *