വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു

കോഴിക്കോട്:  വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു. തോടന്നൂരിലാണ് മുസ്ലിംലീഗ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇവിടെ സിപിഎം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

അതേസമയം ലീഗ് ഓഫീസിന് തീയിട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *