ശബരിമല ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാജവാര്‍ത്ത: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മന്ത്രി കെ കെ ശൈലജയോടൊപ്പം സന്ദര്‍ശനം നടത്തിയ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില ആചാര ലംഘനം നടത്തിയെന്നാണ് പ്രചാരണം.

ഇതിനെ തുടര്‍ന്ന് സി ജെ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി.50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നാണ് ആരോപണം. അനില സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.

സന്നിധാനത്ത് പണിത ആശുപത്രിയുടെ ഉദ്ഘാടനത്തിനായിരുന്നു ഇവര്‍ സാന്നിധാനത്തെത്തിയത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *