ചെന്നൈ: അഴിമതിക്കെതിരെ ജനങ്ങളോട് ഉണരാന്‍ ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍. എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 1430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് കണ്ടെടുത്തത്.
‘സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ച കുറ്റകരമാണ്. കള്ളത്തരം പുറത്തായശേഷവും അതിനെ ന്യായീകരിക്കുന്നതും കുറ്റകരമല്ലേ? പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. ക്രിമിനലുകള്‍ ഭരണം നടത്തരുത്. ജനങ്ങള്‍ ജഡ്ജിമാരായി മാറണം. നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കണം. ജനങ്ങള്‍ പ്രവര്‍ത്തിക്കണം’ കമല്‍ഹസന്‍ ട്വീറ്റ് ചെയ്തു.
ടിടിവി ദിനകരന്‍, വി കെ ശശികലയുടൈ ബന്ധു ദിവാകരന്‍, പോയസ് ഗാര്‍ഡനിലെ വേദനിലയം, ജയം ടിവി ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
