മലപ്പുറം: സിപിയുടെ കാലത്തുള്ള ജനമര്‍ദ്ദക പോലിസിന്റെ രീതിയാണ് ഗെയില്‍ സമരക്കാരെ മര്‍ദ്ദിക്കുക വഴി വെളിപ്പെട്ടിരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗെയിലിനൊപ്പം പോലിസും സര്‍ക്കാരും നിയമം തെറ്റിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. പിണറായി വിജയന്റെ മേല്‍ സര്‍ സിപിയുടേ പ്രേതം കയറിക്കൂടിയിരിക്കുകയാണ്. ഗെയിലിന്റെ എല്ലാ വിധ ആനൂകൂല്യങ്ങളും പറ്റിയാണ് പോലിസ് സമരത്തെ ഇല്ലാതെയാക്കുന്നത്. യൂനിഫോം ധരിച്ച ഗുണ്ടകളാണ് പിണറായിയുടെ പോലീസ്. സമരം ജനകീയമായതിനാല്‍ പിന്തുണയാണ് യുഡിഎഫ് നല്‍കുന്നത്. ഇത് സര്‍ക്കാരിനെ അട്ടിമറിക്കാനല്ല മറിച്ച് ജനങ്ങള്‍ക്ക് ഒരു മനുഷ്യനെപ്പോലെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്.
മനുഷ്യന് വില കല്‍പ്പിക്കാത്ത എന്ത് വികസനമാണ് പിണറായി ഗെയിലുമായി ചേര്‍ന്ന് നടപ്പിലാക്കുന്നതെന്നും സുധീരന്‍ ചോദിച്ചു. കക്കാടം പൊയില്‍ സ്വകാര്യ പാര്‍ക്കുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ്. ഒരു എംഎല്‍എക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും സുധീരന്‍ പറഞ്ഞു. ഗെയില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് 24 മണിക്കൂര്‍ നാരാഹാര സമരം നടത്തുന്നത്.
മലപ്പുറം: സിപിയുടെ കാലത്തുള്ള ജനമര്‍ദ്ദക പോലിസിന്റെ രീതിയാണ് ഗെയില്‍ സമരക്കാരെ മര്‍ദ്ദിക്കുക വഴി വെളിപ്പെട്ടിരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിലിനൊപ്പം പോലിസും സര്‍ക്കാരും നിയമം തെറ്റിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. പിണറായി വിജയന്റെ മേല്‍ സര്‍ സിപിയുടേ പ്രേതം കയറിക്കൂടിയിരിക്കുകയാണ്. ഗെയിലിന്റെ എല്ലാ വിധ ആനൂകൂല്യങ്ങളും പറ്റിയാണ് പോലിസ് സമരത്തെ ഇല്ലാതെയാക്കുന്നത്. യൂനിഫോം ധരിച്ച ഗുണ്ടകളാണ് പിണറായിയുടെ പോലീസ്. സമരം ജനകീയമായതിനാല്‍ പിന്തുണയാണ് യുഡിഎഫ് നല്‍കുന്നത്. ഇത് സര്‍ക്കാരിനെ അട്ടിമറിക്കാനല്ല മറിച്ച് ജനങ്ങള്‍ക്ക് ഒരു മനുഷ്യനെപ്പോലെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്.