കേരളത്തില്‍ നായപിടിത്തം തൊഴിലായി സ്വീകരിച്ചിട്ടുളള ഏക വനിതയാണ് തൃശൂര്‍ സ്വദേശി സാലി.ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവില്‍ വിട്ടാല്‍ തദ്ദേശ സ്ഥാപനം 1300 രൂപ നല്‍കും.സാലി പ്രവര്‍ത്തിക്കുന്ന എന്‍ജിഒക്കാണ് ഈ തുപ ലഭിക്കുക. അവര്‍ നല്കുന്ന ശമ്പളമാണ് സാലിക്ക് ലഭിക്കുക.
തെരുവുനായക്കളെ കൈകൊണ്ട് പിടിക്കുന്നതാണ് സാലിയുടെ രീതി.ബിസ്കറ്റ് ഇട്ടു കൊടുത്ത് അടുത്തു കൂടും.പിന്നീട് കൈകൊണ്ട് പിടിച്ച് വണ്ടിയിലാക്കും.അക്രമാസക്തരായ നായ്ക്കളെ ബട്ടര്‍ഫൈ്ള വല കൊണ്ടാണ് പിടിക്കുക.
എട്ടു സംസ്ഥാനങ്ങളില്‍ സാലി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടായിരത്തോളെ നായ്ക്കളെ പിടിച്ചു.രാജ്യത്തെ മികച്ച പ്രവര്‍ത്തനം നടത്തുന്ന 100 വനിതകളിലൊരാളായി രാഷ്ട്രപതിയുടെ മെഡലും സാലിക്ക് കിട്ടിയിട്ടുണ്ട്.പത്രപ്രവര്‍ത്തന കോഴ്സില്‍ മികച്ച വിജയം നേടിയതിനു പിന്നാലെ ഊട്ടിയിലെ ഡബ്ലിയു വി എസില്‍ നിന്ന് നായ പിടിത്തത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായതോടെയാണ് സാലി സമ്പൂര്‍ണ നായ പിടിത്തക്കാരിയാവുന്നത്.
