പത്തനംതിട്ട > തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനലുകളെ സംഘടനയില്‍നിന്ന് പുറത്താക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുറത്താക്കൂ.
അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് വിടും. മറ്റ് പാര്‍ടികളും ചെയ്യുന്നത് അങ്ങനെയാണെന്നും ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
