തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കെ ഇ ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടിക്കൊരുങ്ങുന്നു.
സിപിഐയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടപടിവേണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്നു. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇസ്മയിലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണു വിവരം.
ഇസ്മയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതിനാല്‍ സംസ്ഥാനതലത്തില്‍ നടപടി സാധ്യമല്ല. അടുത്ത ദേശീയ എക്‌സിക്യൂട്ടീവില്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനം.
സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം 24, 25 തീയതികളില്‍ ഡല്‍ഹിയിലാണ് ചേരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരാണ് ദേശീയ എക്‌സിക്യൂട്ടീവിലുള്ളത്. തോമസ് ചാണ്ടി വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കേ ഇസ്മയില്‍ നടത്തിയ പ്രതികരണങ്ങളാണ് സിപിഐക്കുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയാക്കിയത്.
