വീരേന്ദ്ര കുമാര്‍ യു.ഡി.എഫ് വിടുന്നു, ലയനം ഉടന്‍

കോഴിക്കോട്: ജനതാദള്‍ (യു) യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവയ്ക്കും.
തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *