കോഴിക്കോട്: ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഡിയു, ആര്‍എസ്പി എന്നിവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും, ആര്‍ക്കു മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
എല്‍ഡിഎഫിലേയ്ക്ക് വരുന്ന കാര്യം ആദ്യം തീരുമാനിക്കേണ്ടത് ജെഡിയുവാണെന്നും, രാഷ്ട്രീയ തീരുമാനം ഉണ്ടായാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും, എംപി സ്ഥാനം രാജിവയ്ക്കാനുളള വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
