വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം ; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: എസ്.എന്‍.ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച ശ്രീനാരായണ സഹോദര സംഘം മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ എസ്.എന്‍.ഡി.പി. യോഗം നടത്തിയ മൈക്രോ ഫൈനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുണ്ട്. വെള്ളാപ്പള്ളി എസ്.എന്‍. ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ നടത്തിയ അധ്യാപക നിയമനങ്ങളില്‍ രണ്ടു ത്വരിതാന്വേഷണങ്ങള്‍ നടന്നുവരുന്നു.

ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്കെതിരേ നിലവിലുള്ള കേസുകളുടെ അന്വേഷണം ഡി.ജി.പി. റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രഗല്ഭ സംഘത്തെ എല്‍പ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഗോകുലം ഗോപാലന്‍, സി.കെ.വിദ്യാസാഗര്‍, എന്‍.ഡി.പ്രേമചന്ദ്രന്‍, എസ്.വിനോദ്, അമ്ബലത്തറ ചന്ദ്രബാബു, സത്യന്‍പന്തത്തല, പി.പി.രാജന്‍, ചെറുന്നിയൂര്‍ ജയപ്രകാശ് എന്നിവരാണു നിവേദനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *