ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും അഞ്ഞടിച്ച ചുഴലിക്കാറ്റ് ഇരുസംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 14 ജീവനകളാണ് ഓഖി കവര്‍ന്നിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് മാത്രം എട്ട് ജീവനകളാണ് പൊലിഞ്ഞത്. കടലില്‍ അകപ്പെട്ട 110 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി കോസ്റ്റുഗാര്‍ഡും നാവികസേനയും തെരച്ചില്‍ നടത്തിവരികയാണ്. ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *